ദൈവത്തിന്റെ സ്വന്തം നാടിന്റെ “ദൈവങ്ങൾ” എന്ന പുസ്തകം കാലം മറന്ന് പോകുന്ന ഒരു സംസ്കാരത്തേയും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന സമുദായങ്ങളേയും പറ്റിയുള്ള ഒരു ഓർമ്മിപ്പിക്കലാണ്. കേരളത്തിൽ നിലനിൽക്കുന്ന ഒരു ദ്രാവിഡകലാരൂപമാണ് തെയ്യം. മിഴിവാർന്ന ചിത്രങ്ങളും നൂറോളം കഥകളും മാത്രമല്ല, തെയ്യത്തെപ്പറ്റിയുള്ള വിശദവിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സ്വന്തം ദൈവങ്ങളായ തെയ്യത്തെ കെട്ടിയാടുന്ന കലാകാരന്മാർക്ക് ഞങ്ങൾ ഈ പുസ്തകം സമർപ്പിക്കുന്നു.
കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി ഇരുപതിലധികം രാജ്യങ്ങളിൽ ജോലി സംബന്ധമായി എഴുത്തുകാരൻ പോവുകയുണ്ടായി. വിവിധ സ്ഥാപനങ്ങളുടെ ഭരണസമിതികൾക്ക് വിദഗ്ദോപദേശകനായും, സന്നദ്ധസേവകനായും നടത്തിയ യാത്രകളിൽ കൂടെ ക്യാമറയും കരുതിയിരുന്നു. എത്ര നാടുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഫോട്ടോകൾ എടുത്തിട്ടുണ്ടെങ്കിലും അഞ്ഞൂറിലധികം ദൈവങ്ങൾ ഒരേ കാലത്ത് ഭൂമിയിൽ അവതരിക്കുന്ന മറ്റൊരു സ്ഥലം കാണാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രമെന്ന സ്ഥാനം ലഭിച്ചിട്ടുള്ള പശ്ചിമഘട്ടത്തിനും അറബികടലിനുമിടയിലാണ് പ്രകൃതിരമണീയമായ വടക്കൻ മലബാർ തെയ്യങ്ങളെയും നെഞ്ചിലേറ്റിക്കൊണ്ട് നിലകൊള്ളുന്നത്. ചമയക്കാരായും, പാട്ടുകാരായും, നർത്തകരായും, താളവാദ്യക്കാരായും തെയ്യക്കലാകാരന്മാർ സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കുന്നു. തെയ്യത്തിന്റെ അവതരണത്തിനിടക്ക് മനുഷ്യനെന്ന നിലയിൽ നിന്നും ദൈവികതയുടെ നിഗൂഢതയിലേക്ക് അവർ വളരുന്നു. ഇത്തരം സന്ദർഭങ്ങളിൽ കനമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് മുതൽ തീയ്യാട്ടം വരെയുള്ള എന്തിനേയും അവർ അനായാസമായി കീഴടക്കുന്നു.
ദൈവത്തിന്റെ സ്വന്ത
അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്!
ഓ ഹോ ഹോ ഹോ! നമ്മളിപ്പോള്‍ പുതിയ ലോകക്രമത്തിന്റെ നടുവിലാണ്!
സാമ്രാജ്യങ്ങള്‍ ഉയരും, തളരും, വീഴും. റോമന്‍, ഓട്ടോമാന്‍, ബ്രിട്ടീഷ് എന്നിങ്ങനെ ചരിത്രം ഈ ക്രമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ സാമ്രാജ്യങ്ങളെല്ലാം തലകീഴായി മറിച്ചിടപ്പെട്ടു, നമ്മള് ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് അമേരിക്കയായിരിക്കും!
ഇന്നത്തെ മിക്ക എന്റര്‍പ്രൈസുകളും ഒരു പറ്റം ഫൈനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ് തവളകളാണ്, അവയാകട്ടെ സദാ കടത്തില്‍ മുങ്ങി ചൂടേറിയ പാമ്പെണ്ണയില്‍ നീന്തിത്തുടിക്കാന്‍ വെമ്പുന്നവയും. നിര്‍ഭാഗ്യവശാല്‍, അവയില്‍ പലതും ഐപി (ബൗദ്ധികസ്വത്ത്) കഴുകന്മാരുടെ പിടിയിലകപ്പെട്ട് ചാകും.
നമ്മള് പാശ്ചാത്യര്‍ നമ്മുടെ തുറുപ്പുചീട്ടുകള്‍ ശരിയായി ഇറക്കി കളിച്ചില്ലെങ്കില്‍, ചൈനയുടെ മധ്യകാല സാമ്രാജ്യം നമ്മെ വിഴുങ്ങിക്കളയും; 2008ലെ സാമ്പത്തിക സുനാമിക്കു ശേഷം സാമ്പത്തികമായും ഡിജിറ്റല്‍ രീതിയിലും അവരുടെ പിടിയിലകപ്പെട്ട അമേരിക്കയിലേക്കും അതുപോലെ മറ്റു നൂറോളം രാജ്യങ്ങളിലേക്കും ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവില്‍ നിന്നും (BRI) ഡിജിറ്റല്‍ സില്‍ക്ക് റോഡിലൂടെ (DSR) കരംപിരിവുകാരെ അയക്കാന്‍ തുടങ്ങും.
'മേക്ക് എന്റര്‍പ്രൈസസ് ഗ്രേറ്റ് എഗെയിന്‍' വരാന്‍ സാധ്യതയുള്ള ഫോര്‍ത്ത് റീക്കില്‍ നന്നും നമ്മെ രക്ഷിച്ച് മികച്ച രീതിയില്‍ പുനര്‍നിര്‍മ്മിക്കാനായി ക്യാപ്പിറ്റലിസത്തിന്റെ അടിത്തറ ചികഞ്ഞ് അതിന്റെ ആദർശങ്ങളും, വിജയങ്ങളും, റൂസ്വെല്‍റ്റ് കാലഘട്ടവുമെല്ലാം കണ്ടെത്തുന്നു.
അതെ! അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്!
We use cookies to give you the best online experience. Please let us know if you agree to all of these cookies. To learn more view privacy and cookies policy.